വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്നു പണിമുടക്കും

കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആഭിമുഖ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ ഇന്നു പണിമുടക്കും.

സമരത്തിന്റെ ഭാഗമായി ഇന്നു രാവിലെ 9.30നു എസ്ബിഐ കോട്ടയം ടൗണ്‍ ശാഖയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. എഐബിഒസി കോട്ടയം ജില്ലാ സെക്രട്ടറി ഡോ. മഹേഷ് ജയന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.ആര്‍. രാജേഷ്, നേതാക്കന്‍മാരായ എം. അലക്‌സ്, ഗോപീകൃഷ്ണന്‍, രേഖ ആര്‍.പിള്ള, ധനേഷ് എന്നിവര്‍ പ്രസംഗിക്കും

Top