അബുദാബി : ബാങ്ക് തട്ടിപ്പ് നടത്തിയ നിരവധി പേര് പിടിയില്‍. വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തിയ 25 പേരെയാണ് അബുദാബി പൊലീസ് ഷാര്‍ജ, അജ്മാന് പൊലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തത്.
14 പേരടങ്ങിയ ആദ്യസംഘത്തെ ഷാര്‍ജയില്‍നിന്നും 11 അംഗ സംഘത്തെ അജ്മാനില്‍നിന്നുമാണ് പിടികൂടിയത്. വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യകോഡുകളും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനായി ഉപയോഗിച്ച ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തു. ബാങ്ക് ഒരിക്കലും വ്യക്തിഗത രഹസ്യവിവരങ്ങള്‍ ഫോണിലൂടെ ചോദിക്കില്ലെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇംറാന്‍ അഹ്മദ് അല്‍ മസ്റൂഇ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ സംശയാസ്പദമായി വരുന്ന കോളുകളെ അവഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1200 ദിര്‍ഹം മാസ ശമ്ബളവും ആനുകൂല്യവും വാഗ്ദാനം ചെയ്താണ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും തട്ടിപ്പ് സംഘത്തിലേക്ക് ആളുകളെ എത്തിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ 24 അംഗ തട്ടിപ്പുസംഘത്തെയാണ് അജ്മാനില്‍ നിന്നു അറസ്റ്റ് ചെയ്തത്.