ബാംഗ്ലൂര്‍ സ്‌ഫോടന കേസ് പ്രതി പി.സലിം പിണറായിയില്‍ പിടിയില്‍

explosion-w-Afghanistan's

കണ്ണൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസ് പ്രതി പി.സലിം പിടിയില്‍. കണ്ണൂരിലെ പിണറായില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. തടിയന്റവിട നസീറിന്റെ പ്രധാന കൂട്ടാളിയാണ് പിടിയിലായ സലീം.പത്തു വര്‍ഷമായി സലിം ഒളിവില്‍ കഴിയുകയായിരുന്നു.

2008ല്‍ ജുലായ് 25 ന് ബാംഗ്ലൂരില്‍ എട്ടിടങ്ങളിലായി നടന്ന ബോംബ് സ്‌ഫോടന പരമ്പരയില്‍ ഒരു സ്ത്രീ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തടയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ്, പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ഉള്‍പ്പെടെ 32 പേരാണ് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികള്‍.

Top