ബാംഗ്ലൂരിനെ വെല്ലുവിളിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്; ഓണ്‍ലൈന്‍ മീഡിയ യുദ്ധം ആരംഭിച്ചു

പിഎല്ലിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. നിലവിലെ ചാമ്പ്യന്മാരായ എംഎസ് ധോണിയുടെ നേൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും ലീഗിലെ കരുത്തരായ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും തമ്മിലാണ് ആദ്യ മത്സരം.

എന്നാല്‍ മത്സരങ്ങള്‍ തുടങ്ങും മുമ്പ് തന്നെ ഓണ്‍ലൈന്‍ മീഡിയയിലൂടെയുള്ള യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഐപിഎല്ലിന്റെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ സൗത്ത് ഇന്ത്യന്‍ ഡര്‍ബിയുമായി ബന്ധപ്പെട്ട ഒരു പ്രെമോ പുറത്തിറക്കി. ഇരു ടീമുകളുടെയും ജെഴ്‌സി കളറുകള്‍ തമ്മില്‍ പോരടിക്കുന്നതാണ് വീഡിയോയുടെ തീം. ചെന്നൈയുടെ നിറമായ മഞ്ഞയും ബാംഗ്ലൂരിന്റെ നിറമായ ചുവപ്പും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

എന്നാല്‍ ഇതിന് മറുപടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ പടയപ്പ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ചെന്നൈ മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് സാരിയുടെ മേല്‍ രജിനികാന്ത് മഞ്ഞള്‍വെള്ളം ഒഴിക്കുന്നതാണ് രംഗം. ചുവപ്പിനെ (ബാംഗ്ലൂരിനെ) പൂര്‍ണ്ണമായും തുടച്ച് നീക്കുമെന്നാണ് ചെന്നൈയുടെ വെല്ലുവിളി. എന്നാല്‍ ബാംഗ്ലൂര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കണക്കില്‍ ചെന്നൈയ്ക്ക് തന്നെയാണ് ആധിപത്യം. 2014ന് ശേഷം ചെന്നൈയെ ഒരിക്കല്‍ പോലും പരാജയപ്പെടുത്താന്‍ ബാംഗ്ലൂരിനായിട്ടില്ല. 2015 മുതല്‍ കളിച്ച ആറ് മത്സരങ്ങളിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ഐപിഎല്ലിലെ തങ്ങളുടെ നാലാമത്തെ കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നതെങ്കില്‍ കന്നി കിരീടമാണ് ബാംഗ്ലൂര്‍ മുന്നില്‍ കാണുന്നത്.

Top