ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് ഷക്കീബ് അല്‍ ഹസന്‍ കളിക്കില്ല

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന മത്സരത്തിന് ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസന്‍ കളിക്കില്ല. ഇടംകയ്യിലെ വിരലിനു പരുക്കേറ്റതാണ് ഷക്കീബിന് തിരിച്ചടിയായത്. ലോകകപ്പില്‍ സെമി കാണാതെ ബംഗ്ലാദേശ് പുറത്തായിരുന്നു. എങ്കിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടാനാണ് ബംഗ്ലാദേശിന്റെ ശ്രമം.

ലോകകപ്പില്‍ ഷക്കീബ് നായകനായ ബംഗ്ലാദേശിന് രണ്ട് ജയങ്ങള്‍ മാത്രമാണ് നേടാനായത്. അഫ്ഗാനിസ്ഥാനെയും ശ്രീലങ്കയെയും ബംഗ്ലാദേശ് തോല്‍പ്പിച്ചു. എന്നാല്‍ മറ്റെല്ലാ ടീമുകളോടും ബംഗ്ലാദേശ് പരാജയപ്പെട്ടു. നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു തൊട്ടുപിന്നാലെയാണ് ബംഗ്ലദേശ് നായകന് പരിക്കേറ്റ വിവരം പുറത്തുവരുന്നത്. ഷക്കീബിന് എത്ര കാലം ടീമിന് പുറത്തിരിക്കേണ്ടിവരുമെന്നു വ്യക്തമല്ല. മത്സരത്തില്‍ ലങ്കന്‍ ബാറ്റര്‍ എയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടാക്കിയതോടെ ബംഗ്ലാദേശ് നായകന്‍ വിവാദത്തിലായിരുന്നു.

 

Top