രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു

ധരംശാല: 2023 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ബംഗ്ലാദേശ് തുടര്‍ച്ചയായ രണ്ടാം വിജയമാണ് ലക്ഷ്യം വെയ്ക്കുന്നത്. മറുവശത്ത് ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് നോട്ടമിടുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മറുവശത്ത് ബംഗ്ലാദേശ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ആറുവിക്കറ്റിന്റെ വിജയം നേടി. നിലവില്‍ പോയന്റ് പട്ടികയില്‍ ബംഗ്ലാദേശ് നാലാമതും ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ്.

ഒരു മാറ്റമാണ് ഇംഗ്ലണ്ട് ടീമിലുള്ളത്. ഓള്‍റൗണ്ടര്‍ മോയിന്‍ അലിയ്ക്ക് പകരം പേസ് ബൗളര്‍ റീസ് ടോപ്ലി ടീമിലിടം നേടി. മറുവശത്ത് ബംഗ്ലാദേശും ഒരു മാറ്റം വരുത്തി. മഹ്‌മുദുള്ളയ്ക്ക് പകരം മെഹ്ദി ഹസ്സന്‍ കളിക്കും. ഇംഗ്ലീഷ് നിരയില്‍ ഈ മത്സരത്തിലും സൂപ്പര്‍ താരം ബെന്‍ സ്റ്റോക്സ് ഇല്ല.

 

 

Top