ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ധാക്ക: ക്രിക്കറ്റിലെ വമ്പന്‍മാരായ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ 10 റണ്‍സിന് ഓസീസിനെ കീഴടക്കിയാണ് ബംഗ്ലാദേശ് പരമ്പര വിജയം ആഘോഷിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ 128 റണ്‍സ് പിന്‍തുടര്‍ന്ന് ഇറങ്ങിയ ഓസീസ് ബാറ്റിങ് നിരയ്ക്ക് 20 ഓവറില്‍ 117 റണ്‍സേ നേടാനായുള്ളൂ. 4 ഓവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങിയ മുസ്തഫിസുര്‍ റഹ്‌മാനാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അര്‍ധശതകം തികച്ച മഹ്‌മൂദുല്ലയുടെയും (53 പന്തില്‍ 52) ഷാക്കിബ് അല്‍ ഹസന്റെയും (17 പന്തില്‍ 26) മികവിലാണ് 128 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി മിച്ചല്‍ മാര്‍ഷ് അര്‍ധശതകം (47 പന്തില്‍ 51) നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ഓസ്‌ട്രേലിയക്കായി ടി-20യില്‍ അരങ്ങേറിയ നഥന്‍ എല്ലിസ് ഇന്നിങ്‌സിന്റെ അവസാന മൂന്ന് പന്തുകളില്‍ തുടര്‍ച്ചയായ വിക്കറ്റുകള്‍ വീഴ്ത്തി ഹാട്രിക്ക് നേടി. അരങ്ങേറ്റ ടി-20യില്‍ തന്നെ ഹാട്രിക്ക് നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും ഇതോടെ എല്ലിസ് സ്വന്തമാക്കി.

 

Top