ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ വിജയം നേടി സിംബാബ്‌വേ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ സിംബാബ്‌വേയ്ക്ക് ജയം. 151 റണ്‍സിലാണ് സിംബാബ്‌വേയുടെ വിജയം. 321 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്‌സ് 169 റണ്‍സിനു അവസാനിച്ചപ്പോള്‍ ബംഗ്ലാദേശിലെ ചരിത്ര വിജയം സിംബാബ്‌വേ സ്വന്തമാക്കി.

ബ്രണ്ടന്‍ മാവുട്ടയും സിക്കന്ദര്‍ റാസയും ചേര്‍ന്നാണ് സിംബാബ്‌വേയ്ക്ക് വിജയം തേടി കൊടുത്തത്. മാവുട്ട നാല് വിക്കറ്റും സിക്കന്ദര്‍ റാസ മൂന്ന് വിക്കറ്റും നേടി.

Top