ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചു; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

thunder1

ധാക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് എട്ട് ജില്ലകളില്‍ നിന്ന് 17 പേര്‍ മരിച്ചു. മഗൂര, രംഗമതി, ഗാസിപുര്‍, ബ്രഹ്മന്‍ബാരിയ, നോക്കലി, സിറാജ്ഗഞ്ച്, സുനംഗഞ്ച് തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്.15 പേര്‍ക്ക് പരിക്കേറ്റു.

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top