ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വിജയവുമായി മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ബംഗ്ലാദേശ്. ഇതോടെ ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം ആഘോഷിച്ച് ബംഗ്‌ളദേശ്. ജനുവരിയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ 3-0ന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍പോയി ബംഗ്ലാദേശ് കീഴടക്കി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 154 റണ്‍സില്‍ എറിഞ്ഞിട്ട ബംഗ്ലാദേശ് 26.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 82 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ തമീം ഇക്ബാലാണ് ബംഗ്ലാദേശിന്റെ ജയം അനായാസമാക്കിയത്. പരമ്പരയിലെ ആദ്യ ഏകദിനത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക 37 ഓവറില്‍ 154ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 26.3 ഓവറില്‍ 156-1.

 

Top