bangladesh terrorist attack ; police statement

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നു പുലര്‍ച്ചെ നടന്ന തിരച്ചിലില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ചതായി പൊലീസ് അറിയിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ ധാക്കയില്‍ മറ്റൊരു ആക്രമണം പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ട് ഏറ്റുമുട്ടലിനും വെടിവെയ്പ്പിനും ശേഷമാണ് ഒന്‍പത് തീവ്രവാദികളേയും വധിച്ചത്. ഒരു തീവ്രവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ധാക്ക മെട്രോ പൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ബംഗ്ലാദേശിലെ ജമൈത്തുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍പ്പെട്ടവരാണ് ഇവരാണെന്ന് ഇതിനോടകം തന്നെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഐഎസ് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ജൂലൈ ഒന്നിനാണ് ധാക്കയിലെ കഫേയില്‍ ആക്രമണം നടന്നത്. 20 ഓലം വിദേശികളായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐഎസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് വാദമുയര്‍ന്നുട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

Top