ഇന്ത്യന്‍ അതിര്‍ത്തിയിലെ മൊബൈല്‍ സേവനം നിര്‍ത്തിവെച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലെ മൊബൈല്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ബംഗ്ലാദേശ് ടെലികോം അധികൃതരാണ് രാജ്യത്തെ മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കെടുന്ന പ്രദേശങ്ങളിലെ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രേഖാമൂലമാണ് ടെലികോം അധികൃതര്‍ സേവനദാതാക്കളെ സേവനം നിര്‍ത്തിവെച്ചത് അറിയിച്ചത്. ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പാസാക്കിയതോടെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ബംഗ്ലാദേശിലേക്ക് കടന്നുകയറിയേക്കാമെന്ന ആശങ്കയിലാണ് മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള തീരുമാനം എടുത്തതെന്നാണ് ടെലികോം വകുപ്പിലെ ഓഫീസര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തത്.

Top