ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിനുള്ള 13 അംഗ ടീമിനെയാണ് ബംഗ്ലാദേശ് പ്രഖ്യാപിച്ചിരിക്കുന്നത്. ശാക്വിബാണ് ക്യാപ്റ്റന്‍. ഈ മാസം 22നാണ് വിന്‍ഡീസും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരംഭിക്കുന്നത്.

ടീം: ശാക്വിബുല്‍ ഹസന്‍ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, ഇംറുല്‍ ഖയാസ്, മുഹമ്മദ് മിഥുന്‍, മൊമിനുല്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, ആരിഫുല്‍ ഹഖ്, മഹ്മദൂല്ല, മെഹ്ദി ഹസന്‍ മിറാസ്, മുസ്തഫിസുര്‍ റഹ്മാന്‍, തൈജുല്‍ ഇസ്ലാം, സയ്ദ് ഖലീദ് അഹ്മദ്, നഹീം ഹസന്‍.

Top