Bangladesh: Supreme Court upholds Jamaat’s Mir Quasem Ali death sentence

ധാക്ക: ബംഗ്ലാദേശിലെ ജമാഅത്ത് ഇസ്ലാമിക് നേതാവ് മിര്‍ കാസിം അലിയെ തൂക്കിലേറ്റാനുള്ള കീഴ്‌കോടതി വിധിക്ക് സുപ്രീംകോടതിയുടെ അംഗീകാരം.

വധശിക്ഷ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി മിര്‍ കാസിം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതോടെ ഏതു നിമിഷത്തിലും മിര്‍ കാസിമിന്റെ ശിക്ഷ നടപ്പാക്കും. അതേസമയം, ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനാകുമെന്ന് അറ്റോര്‍ണി ജനറല്‍ മെഹ്ബൂബ ആലം മാധ്യമങ്ങളോട് പറഞ്ഞു.

1971ലെ ബംഗ്ലാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളിലാണ് ജമാഅത്ത് ഇസ് ലാമി നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ യുദ്ധക്കുറ്റ കേസുകള്‍ പരിഗണിക്കുന്ന ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചത്.

2013ന് ശേഷം നാല് മുതിര്‍ന്ന ജമാഅത്ത് ഇസ് ലാമി നേതാക്കള്‍ അടക്കം അഞ്ച് പ്രതിപക്ഷ നേതാക്കളെ സുപ്രീംകോടതി ശിക്ഷ ശരിവെച്ചതോടെ തൂക്കിലേറ്റിയിരുന്നു.

Top