കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി; ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബംഗ്ലാദേശ്.ഏതൊരു രാജ്യത്തിന്റെയും പ്രഥമ പരിഗണന വികസനമാണ്. അതുകൊണ്ട് തന്നെ ജമ്മുകശ്മീരില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അവരുടെ ആഭ്യന്തര വിഷയമായി മാത്രമേ കാണാനാവുകയുള്ളൂവെന്നാണ് ബംഗ്ലാദേശ് പറയുന്നത്.

കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിന് പിന്തുണയുമായി കഴിഞ്ഞ ദിവസം അമേരിക്കയും രംഗത്ത് വന്നിരുന്നു. 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാകിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.

Top