ചൈനയുടെ സിനോഫാം വാക്‌സിൻ വാങ്ങാൻ ബംഗ്ലാദേശ്

ധാക്ക : ലോകത്ത് സിനോഫാം കൊവിഡ് വാക്‌സിൻ വാങ്ങുന്നതിനായി ബംഗ്ലാദേശ് ചൈനയുമായി കരാറിൽ ഒപ്പുവച്ചു. അതേസമയം കൊവിഡ് വാക്‌സിന്‍റെ വില, വാങ്ങുന്ന ഡോസുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൊവിഡ് വാക്‌സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുമ്പ് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഈ തീരുമാനം. കരാർ വ്യവസ്ഥകൾ പ്രകാരം വാക്‌സിന്‍റെ വില സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ആരോഗ്യമന്ത്രി സാഹിദ് മാലെക് പറഞ്ഞു.

ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ ഡിസീസസിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോസിന് അഞ്ച് യുഎസ് ഡോളർ നിരക്കിലാണ് ബംഗ്ലാദേശ് ഒക്‌സ്‌ഫോഡ് – അസ്‌ട്രാസെനകയുമായി ചേർന്ന് വാക്‌സിനേഷൻ ആരംഭിച്ചത്.

Top