ബംഗ്ലാദേശിൽ മത തീവ്രവാദികളുടെ നേതൃത്വത്തില്‍ കലാപം

ധാക്ക : ബംഗ്ലാദേശിൽ അക്രമം അഴിച്ച് വിട്ട്‌  മത തീവ്ര വാദികൾ. ധാക്കയിൽ കടകൾക്കും, ബസുകൾക്കും തീയിട്ടു. ആക്രമണത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.കൂട്ടമായി എത്തിയ തീവ്രവാദികൾ പരക്കെ കലാപം സൃഷ്ടിക്കുകയായിരുന്നു. അഞ്ച് കടകൾക്കും, ഒൻപത് ബസുകൾക്കുമാണ് തീയിട്ടത്. കാൽനടയാത്രക്കാരെയും, മറ്റ് വാഹനയാത്രക്കാരെയും കലാപകാരികൾ ആക്രമിച്ചു. ഉടൻ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

കഴിഞ്ഞ ഒരു മാസക്കാലമായി ബംഗ്ലാദേശിൽ മത തീവ്രവാദികളുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് രാജ്യത്ത് പരക്കെ ആക്രമണങ്ങൾ നടക്കുന്നത്. ഹെഫസാത് ഇ ഇസ്ലാം എന്ന നിരോധിക ഭീകര സംഘടനയാണ് ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഭവത്തിൽ സംഘടനാ നേതാക്കൾ ഉൾപ്പെടെ 150 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.

 

Top