Bangladesh Navy retrieves 5 bodies of capsized Indian fishing boat

ധാക്ക: ബംഗ്ലാദേശില്‍ തകര്‍ന്ന ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന് അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ബംഗ്ലാദേശ് നാവികസേന അറിയിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തിയെന്നും നാവികസേന അധികൃതര്‍ വ്യക്തമാക്കി.

17 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.ശനിയാഴ്ച്ച ബംഗ്ലാദേശ് തീരത്തുവച്ചാണ് ബോട്ട് തകര്‍ന്നത്.

മുങ്ങിയ ബോട്ടിനു പിന്നാലെയുണ്ടായിരുന്ന കപ്പലില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതിനെത്തുടര്‍ന്ന് നാവികസേന രണ്ടു കപ്പലിലായി ഇവിടെ തെരച്ചില്‍ നടത്തുകയാണ്. ഹിറോണ്‍ പോയിന്റില്‍ നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ടു മുങ്ങിയത്.

Top