ബംഗ്ലാദേശിന് വന്‍ തിരിച്ചടി ;ബാറ്റ്‌സ്മാന്‍ മുഹമ്മദുള്ളക്ക് പരിക്ക്

ടുത്ത ചൊവ്വാഴ്ച നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ നേരിടാനിരിക്കുന്ന ബംഗ്ലാദേശിന് വന്‍ തിരിച്ചടി. ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ മുഹമ്മദുള്ളക്കേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലാണ് മുഹമ്മദുള്ളക്ക് പരിക്കേറ്റത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 7 ദിവസം മുതല്‍ 14 ദിവസം വരെ താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് സൂചന. ഇതോടെ അടുത്ത ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തില്‍ താരം കളിക്കുമോ എന്ന് ഉറപ്പില്ല.

മത്സരത്തില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തോല്‍പ്പിച്ച് സെമി സാധ്യത വര്‍ദ്ധിപ്പിച്ചിരുന്നു. മത്സരത്തില്‍ താരം 38 പന്തില്‍ നിന്ന് 27 റണ്‍സ് നേടുകയും ചെയ്തിരുന്നു. ബാറ്റിങ്ങിനിറങ്ങി രണ്ട് മൂന്ന് ഓവറുകള്‍ കഴിഞ്ഞ ഉടനെ തന്നെ മുഹമ്മദുള്ള വിക്കറ്റുകള്‍ക്കിടയില്‍ ഓടാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ബംഗ്ലാദേശ് ഫീല്‍ഡിങ്ങിന് ഇറങ്ങിയപ്പോള്‍ താരം ഫീല്‍ഡ് ചെയ്യാനും വന്നിരുന്നില്ല.

Top