ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ

ലോകകപ്പ് ക്രിക്കറ്റില്‍ ടോസ് നേടി ബംഗ്ലാദേശിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ. ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുക. ജയിച്ചാല്‍ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനില്‍ക്കും, ബംഗ്ലാദേശ് സെമി കാണാതെ പുറത്താവുകയും ചെയ്യും.

അഞ്ച് തുടര്‍ വിജയങ്ങളുമായി ലോകകപ്പ് സെമിയുടെ വക്കിലെത്തിനില്‍ക്കേ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് ഇനിയൊരു തോല്‍വി ഉള്‍ക്കൊള്ളാനാകില്ല. ഈ ലോകകപ്പിലെ കറുത്ത കുതിരകളാകാന്‍ വന്ന്, അതിനനുസരിച്ച കളി കാഴ്ചവെച്ച ബംഗ്ലാദേശിനും വിട്ടുകൊടുക്കാന്‍ കഴിയില്ല.

Top