ബംഗ്ലാദേശില്‍ ഹിന്ദു വീടുകള്‍ക്കും ക്ഷേത്രത്തിനും നേരെ ആക്രമണം

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം. നിരവധി വീടുകളും ക്ഷേത്രവും അക്രമി സംഘം അടിച്ച് തകർത്തു. സത്ക്രിയ ജില്ലയിലെ ഫുൽടാല ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ഒരു സംഘം ആളുകൾ വീടുകൾ കയറി ആക്രമണം നടത്തുകയായിരുന്നു.

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുട്ടിയെ ഒരാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ജതിൻ ബൗല്യ എന്നയാളുടെ കുട്ടിയെയാണ് യുവാവ് ഉപദ്രവിച്ചത്. തുടർന്ന് ചൊവ്വാഴ്ച രാത്രി ഇവർ വീട്ടിൽ കയറി ആക്രമണം നടത്തുകായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.

കുട്ടിയെ അപഹരിക്കാൻ അക്രമി സംഘം ശ്രമിച്ചതായും ഇവർ പരാതിപ്പെട്ടു. ആക്രമണത്തിൽ പെൺകുട്ടിയുടെ കുടുംബത്തിലെ പത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ തല അറുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകാണ്. നേരത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഹിന്ദു സമൂഹത്തിന് നേരെ ആക്രമണം നടന്നിട്ടുണ്ട്.

Top