ധാക്ക: ബംഗ്ലദേശ് തലസ്ഥാനനഗരത്തിലെ നയതന്ത്ര കാര്യാലയമേഖലയായ ഗുല്‍ഷാനിലെ റസ്റ്ററന്റില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. ഇന്ത്യക്കാരനും ജപ്പാന്‍കാരനും ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തിയതായി ലഫ്.കേണല്‍ മസൂദ് അറിയിച്ചു.
അഞ്ചു ഭീകരരെ സൈന്യം വധിച്ചതായും ഒരാളെ ജീവനോടെ പിടികൂടിയതായും രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ ചെയ്തു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗുല്‍ഷന്‍ മേഖലയിലാണ് വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.20ഓടെയാണ് എട്ടംഗ സായുധ ഭീകരസംഘം ആക്രമണം നടത്തിയത്. ഹോലെ ആര്‍ട്ടിസാന്‍ ബേക്കറി എന്ന റസ്‌റ്റോറന്റില്‍ ഇരച്ചുകയറിയ ആക്രമികള്‍ ബോബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും സമ്പന്നരും എത്തുന്ന കഫേയാണിത്.
വെടിവെപ്പില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 27 പൊലീസുകാരും ഒരു സിവിലിയനും ഉള്‍പ്പെടെ 28 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് പരിസര പ്രദേശത്ത് നിന്ന് നയതന്ത്രപ്രതിനിധികളെ അടക്കമുളളവരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്തസുരക്ഷാ സന്നാഹമാണ് ഓ കിച്ചണ്‍ റെസ്റ്റോറന്റിന് മുന്നില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.