രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍

ധാക്ക: രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍. ജനുവരി ഏഴിന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഷാകിബ് ഭരണകക്ഷിയായ ബംഗ്ലാദേശ് അവാമി ലീഗ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായേക്കും.

ബംഗ്ലാദേശിനുവേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയിട്ടുണ്ട്. കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരവുംകൂടിയയായ ഷാകിബ് രാജ്യം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്.

അവാമി ലീഗ് സെക്രട്ടറി ജനറല്‍ ബഹാവുദ്ദീന്‍ നാസിമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അദ്ദേഹത്തിന് വലിയ ജനപ്രീതിയുണ്ട്,” ക്രിക്കറ്റ് ഓള്‍റൗണ്ടറെ സ്വാഗതം ചെയ്തുകൊണ്ട് ബഹാവുദ്ദീന്‍ പറഞ്ഞു. പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ ഷാകിബ് അല്‍ ഹസന്‍ എളുപ്പത്തില്‍ ജയിച്ചുകയറുമെന്നാണ് വിലയിരുത്തല്‍.

 

Top