സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടയിലെ അക്രമം: ഖാലിദ സിയക്കെതിരെ അറസ്റ്റ് വാറണ്ട്

ധാക്ക: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തില്‍ പങ്ക് ആരോപിച്ച് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്കെതിരെ ബംഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറണ്ട്. സിയയെക്കൂടാതെ 48 പേര്‍ക്കെതിരെയും കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷം മുമ്പ് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തീവയ്പ്പിലും അക്രമത്തിലും പങ്കുണ്ടെന്നാരോപിച്ചാണ് സിയക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സംഭവത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.

കിഴക്കന്‍ ബംഗ്ലാദേശിലെ കൊമില്ല ജില്ലാ കോടതി ജഡ്ജി ജോയ്‌നാബ് ബീഗമാണ് അറസ്റ്റ് വാറണ്ടിന് ഉത്തരവിട്ടത്.

Top