വിദേശപണം കൈപ്പറ്റി അഴിമതി ; ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് 5 വർഷം തടവ്

Khaleda Zia

ധാക്ക: സംഭാവനയുടെ പേരിൽ വിദേശപണം കൈപ്പറ്റി അഴിമതി നടത്തിയ ബംഗ്ലദേശ് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയ്ക്ക് 5 വർഷം തടവ്. ധാക്കയിലെ പ്രത്യേക കോടതിയാണ്‌ എഴുപത്തിരണ്ടുകാരിയായ സിയയെ ശിക്ഷിച്ചത്.

സിയ ഓർഫനേജ് ട്രസ്റ്റിലേക്കു സംഭാവനയായി 2.52 ലക്ഷം യുഎസ് ഡോളർ വിദേശപണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. കൂടാതെ ഇതേ കേസിൽ സിയയുടെ മകൻ താരീഖ് റഹ്മാൻ ഉൾപ്പെടെ അഞ്ചുപേർക്ക്‌ 10 വർഷത്തെ തടവുശിക്ഷയും കോടതി വിധിച്ചു.

പ്രതിപക്ഷമായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണു സിയ. സിയ ചാരിറ്റബിൾ ട്രസ്റ്റ് കടലാസ് സംഘടനയാണെന്നാണ് അഴിമതി വിരുദ്ധ കമ്മിഷൻ (എസിസി) കണ്ടെത്തിയത്. രാജ്യദ്രോഹം, അഴിമതി എന്നിവ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണു ഖാലിദ.

ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസം നടത്തിയ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ അക്രമത്തിൽ എട്ടു ബസ് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ സിയയ്ക്കെതിരെ ജില്ലാ കോടതി അറസ്റ്റിന് ഉത്തരവിട്ടിട്ടുണ്ട്.

Top