വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

test-cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്. ആദ്യ ഇന്നിങ്‌സില്‍ 43 റണ്‍സിന് ഓള്‍ഔട്ട് ആയ ടീം, രണ്ടാം ഇന്നിങ്‌സില്‍ കളി അവസാനിക്കുമ്പോള്‍ 18 ഓവറില്‍ 2 വിക്കറ്റില്‍ 62 റണ്‍സാണ് എടുത്തത്. മത്സരത്തില്‍ 406 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് ടീം എടുത്തത്. ടെസ്റ്റില്‍ വിജയിക്കാനായി ബംഗ്ലാദേശ് ഇനി 301 റണ്‍സ് കൂടി എടുക്കേണ്ടതായിട്ടുണ്ട്.

15 റണ്‍സുമായി മഹമ്മദുള്ളയും 7 റണ്‍സ് നേടി നൂറുള്‍ ഹസനുമാണ് ബംഗ്ലാദേശിനായി നിലവില്‍ ക്രീസില്‍ നില്‍ക്കുന്നത്. ക്രെയ്ഗ് (121), ഷായ് ഹോപ് (67), ഡേവണ്‍ സ്മിത്ത് (58) എന്നിവരാണ് വെസ്‌ററ് ഇന്‍ഡീസിനു വേണ്ടി 406 റണ്‍സ് നേടികൊടുത്തത്.

Top