റാഞ്ചാന്‍ ശ്രമം: ചിറ്റഗോംഗില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

ചിറ്റഗോംഗ്: ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗില്‍ വിമാനം റാഞ്ചാന്‍ ശ്രമം.

ചിറ്റഗോംഗില്‍നിന്നും ധാക്ക വഴി ദുബായിലേക്കുപോകാനുള്ള വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് വിമാനം ചിറ്റഗോംഗില്‍ അടിയന്തരമായി നിലത്തിറക്കി.

യാത്രക്കാരെ വിമാനത്തില്‍നിന്നും ഒഴിപ്പിച്ചു. വിമാന ജീവനക്കാരനെ ബന്ധിയാക്കിയതായി സംശയിക്കുന്നു. വിമാനത്തില്‍ ബംഗ്ലാദേശ് എംപിയുമുണ്ടായിരുന്നു.

Top