ബംഗ്ലാദേശ് ചൈനയിൽ നിന്നും വാങ്ങിയ ആയുധങ്ങൾ ഗുണമേൻമ ഇല്ലാത്തതെന്ന് റിപ്പോർട്ടുകൾ

ധാക്ക : അടുത്തകാലത്തായി ബംഗ്ലാദേശ് ചൈനയിൽ നിന്നും സ്വന്തമാക്കിയ ആയുധങ്ങളിൽ പലതും ഗുണമേൻമ ഇല്ലാത്തതെന്ന് റിപ്പോർട്ടുകൾ. അടുത്തിടെ ചൈനയുടെ ട്രെയിനർ എയർക്രാഫ്റ്റ് സ്വന്തമാക്കിയ ബംഗ്ലാദേശ് പരിശീലന വിമാനത്തിൽ പലതരം ന്യൂനതകൾ കണ്ടെത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിലിയിരുത്തുന്നു. വിമാനങ്ങൾക്ക് പുറമേ ചൈനയിൽ നിന്നും വാങ്ങിയ നാവിക കപ്പലുകളുടെ ഗുണനിലവാരവും ബംഗ്ലാദേശ് പരിശോധനയ്ക്ക് വിധേയമാക്കി. കപ്പൽ വേധ തോക്കുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, ഭൂതല മിസൈലുകൾ തുടങ്ങി നിരവധി ആയുധങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബംഗ്ലാദേശ് ചൈനയിൽ നിന്ന് വാങ്ങിയിട്ടുള്ളത്.
ചൈനീസ് ആയുധങ്ങൾ വാങ്ങുന്ന പ്രധാനപ്പെട്ട ഒരു രാജ്യമാണ് ബംഗ്ലാദേശ്. 2016ൽ ബംഗ്ലാദേശ് രാജ്യത്തിന്റെ നാവിക ശക്തി വർദ്ധിപ്പിക്കുന്നതിനായി അന്തർവാഹിനിയും ചൈനയിൽ നിന്നും സ്വന്തമാക്കിയിരുന്നു. രണ്ട് അന്തർവാഹിനികൾക്കായി 203 മില്യൺ ഡോളറാണ് ചിലവിട്ടത്. ചൈനയിൽ നിന്നും അടുത്തിടെ ബംഗ്ലാദേശ് സ്വന്തമാക്കിയ ഏഴ് വിമാനങ്ങളിൽ രണ്ടെണ്ണത്തിന് കഴിഞ്ഞ വർഷം സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഒരു തിങ്ക്ടാങ്ക് ഗ്രൂപ്പ് റിപ്പോർട്ട് ചെയ്തിരുന്നു

Top