ബംഗ്ലാദേശിൽ ബോട്ടപകടം; 25 പേർ കൊല്ലപ്പെട്ടു

ധാക്ക:  ബോട്ടുകൾ കൂട്ടിയിടിച്ച്  ബംഗ്ലാദേശിൽ 25 ഓളം പേർ മരിച്ചു. 5 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ്. ഷിബ്‌ചാർ നഗരത്തിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. യാത്രാ ബോട്ടും മണൽ കടത്തുന്ന ബോട്ടും തമ്മിലാണ് കൂട്ടിമുട്ടിയത്. കൂടുതൽ പേർ അപകടത്തിൽ പെട്ട് കാണാതായിട്ടുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഏപ്രില്‍ ആദ്യം സമാനമായ ഒരു അപകടത്തില്‍ 30 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ബംഗ്ലാദേശില്‍ ബോട്ടപകടങ്ങള്‍ സാധാരണമാണെന്നും ഇതിന് കാരണം മതിയായ സുരക്ഷ മുന്നൊരുക്കങ്ങള്‍ ഇല്ലാത്തതാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

 

Top