ഏഷ്യന്‍ ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യക്കെതിരെ വിറച്ചുജയിച്ച് ബംഗ്ലാദേശ്

ഷ്യന്‍ ഗെയിംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യക്കെതിരെ വിറച്ചുജയിച്ച് ബംഗ്ലാദേശ്. രണ്ട് റണ്‍സിന് മലേഷ്യയെ വീഴ്ത്തിയ ബംഗ്ലാദേശ് സെമിയില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന സ്‌കോറിന് ഒതുക്കിയെങ്കിലും മറൂപടി ബാറ്റിംഗില്‍ മലേഷ്യയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 14 പന്തില്‍ 23 റണ്‍സ് നേടി ബാറ്റിംഗിലും 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും തിളങ്ങിയ അഫീഫ് ഹുസൈനാണ് ബംഗ്ലാദേശിന്റെ വിജയശില്പി.

മറുപടി ബാറ്റിംഗില്‍ മലേഷ്യക്കും ബാറ്റിംഗ് തകര്‍ച നേരിട്ടു. ഒരുവശത്ത് തുടരെ വിക്കറ്റ് വീഴുമ്പോഴും പിടിച്ചുനിന്ന് അനായാസം ബാറ്റ് വീശിയ വിരന്ദീപ് സിംഗ് മലേഷ്യയെ ഒരു അട്ടിമറിയുടെ വക്കിലെത്തിച്ചു. എന്നാല്‍, അഞ്ച് റണ്‍സ് വിജയലക്ഷ്യം വേണ്ട അവസാന ഓവറില്‍ അഫീഫ് ഹുസൈന്റെ മൂന്നാം വിക്കറ്റായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. 39 പന്തില്‍ 52 റണ്‍സ് നേടിയാണ് മലേഷ്യന്‍ താരം പുറത്തായത്. ബംഗ്ലാദേശിനായി റിപോണ്‍ മണ്ഡലും അഫീഫ് ഹുസൈനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.സെമിയില്‍ ഇന്ത്യയെയാണ് ബംഗ്ലാദേശ് നേരിടുക. മറ്റൊരു സെമിയില്‍ പാകിസ്താന്‍ അഫ്ഗാനിസ്താനെ നേരിടും.

 

ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചില്‍ ബംഗ്ലാദേശിനെ വരിഞ്ഞുമുറുക്കിയാണ് മലേഷ്യ പന്തെറിഞ്ഞത്. ഫീല്‍ഡില്‍ കൂടി മലേഷ്യ മികച്ചുനിന്നതോടെ ബംഗ്ലാദേശ് പകച്ചു. ഓപ്പണര്‍മാര്‍ റണ്ണൊന്നുമെടുക്കാതെയും മൂന്നാം നമ്പര്‍ താരം ഒരു റണ്‍സ് നേടിയും മടങ്ങിയപ്പോള്‍ പിന്നാലെ വന്നവരാണ് ബംഗ്ലാദേശിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 52 പന്തില്‍ 50 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൈഫ് ഹസന്‍ ടോപ്പ് സ്‌കോററായപ്പോള്‍ അഫീഫ് ഹുസൈന്‍ നിര്‍ണായക ഇന്നിംഗ്‌സ് കാഴ്ചവച്ചു.

 

 

 

Top