അണ്ടര്‍ 19; നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ തകര്‍ത്ത് ബംഗ്ലാദേശ് ചാമ്പ്യന്മാരായി

പൊച്ചഫ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ചരിത്രമെഴുതി ബംഗ്ലാദേശ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് അണ്ടര്‍-19 ലോകകപ്പ് കിരീടം ചൂടിയത്. ആദ്യമായാണ് ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ചാമ്പ്യന്‍മാരാകുന്നത്.

41-ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറില്‍ 170 റണ്‍സായി നിശ്ചയിക്കുകയായിരുന്നു. ഈ ലക്ഷ്യം 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.178 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ അഞ്ചുവിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടമായിരുന്നു ഇതിനിടയില്‍ പരിക്കേറ്റ് ക്രീസ് വിട്ടിരുന്ന ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണ്‍ തിരിച്ചത്തെയതോടെ ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷയായി.

79 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 47 റണ്‍സാണ് ഇമോണ്‍ നേടിയത്. നേരത്തെ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 47.2 ഓവറില്‍ 177 റണ്‍സിന് എറിഞ്ഞിട്ടു. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റിന് 156 റണ്‍സ് എ്ന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ 21 റണ്‍സെടുക്കുന്നതിനിടയില്‍ അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. 121 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 88 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

Top