ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയ. പ്രധാനമായും രണ്ട് മാറ്റങ്ങളാണ് ബംഗ്ലാദേശ് ടീമില്‍ വരുത്തിയിട്ടുള്ളത്. മുഹമ്മദ് സൈഫുദ്ദീന് പകരം റൂബല്‍ ഹൊസൈനെയും മൊസ്‌ദേക്ക് ഹൊസൈന് പകരം സബ്ബീര്‍ റഹ്മാനെയും ടീമില്‍ ഉള്‍പ്പെടുത്തി.

അതേ സമയം ഓസ്‌ട്രേലിയന്‍ ടീമിലേക്ക് മാര്‍ക്കസ് സ്റ്റോയിനിസ് മടങ്ങിയെത്തുന്നു. ഒപ്പം ആഡം സംപയും കോള്‍ട്ടര്‍ നൈലും ടീമിലേക്ക് തിരികെ എത്തുന്നു. ഷോണ്‍ മാര്‍ഷ്, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് പുറത്ത് പോകുന്നത്.

Top