ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച സ്‌കോറിനായി പൊരുതുന്നു

സില്‍ഹെറ്റ്: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് മികച്ച സ്‌കോറിനായി പൊരുതുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെ 205 റണ്‍സിന്റെ ലീഡ് ബംഗ്ലാദേശ് സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് നേടാനും കിവിസിന് കഴിഞ്ഞു. ടിം സൗത്തിയുടെ വിലയേറിയ 35 റണ്‍സാണ് ന്യൂസിലാന്‍ഡിന് നിര്‍ണായക ലീഡ് നേടിക്കൊടുക്കാന്‍ സഹായമായത്. 317 റണ്‍സില്‍ കിവീസ് ഇന്നിംഗ്‌സ് അവസാനിച്ചു.ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 266 എന്ന നിലയിലാണ് ന്യൂസിലാന്‍ഡ് ബാറ്റിംഗ് പുഃനരാരംഭിച്ചത്.

മോമിനുല്‍ ഹഖ് 40 റണ്‍സെടുത്ത് ഷാന്റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 43 റണ്‍സെടുത്ത മുഷ്ഫിക്കര്‍ റഹീമാണ് മത്സരം അവസാനിക്കുമ്പോള്‍ ഷാന്റോയ്‌ക്കൊപ്പം ക്രീസിലുള്ളത്.സെഞ്ചുറി നേടി പുറത്താകാതെ നില്‍ക്കുന്ന നജ്മുള്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിനെ ശക്തമായ നിലയില്‍ എത്തിച്ചത്.

 

Top