ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി

ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി. ഏതാനും ദിവസങ്ങളായി ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ
അടിസ്ഥാനത്തിലാണ് ഷാക്കിബിന് ഐപിഎലിൽ കളിക്കാൻ അനുമതി നൽകിയത്.

ഐപിഎൽ കളിക്കണമെന്നാവശ്യപ്പെട്ട് ഷാക്കിബ് ബിസിബിക്ക് കത്തയച്ചിരുന്നു. ടി-20 ലോകകപ്പിനു തയ്യാറെടുക്കുന്നതിനായാണ് ഐപിഎലിനു പ്രാധാന്യം നൽകുന്നതെന്ന് ഷാക്കിബ് കത്തിൽ സൂചിപ്പിച്ചിരുന്നു. ഈ കത്ത് തെറ്റിദ്ധാരണയുണ്ടാക്കി എന്നാണ് ബംഗ്ലാദേശ് മുൻ ക്യാപ്റ്റന്റെ അഭിപ്രായം.

ഐപിഎൽ കളിക്കാൻ ഷാക്കിബിനു നൽകിയ അനുമതി പുനപരിശോധിക്കുമെന്ന് ബിസിബി ചെയർമാൻ അക്രം ഖാൻ പറഞ്ഞിരുന്നു.

 

Top