ബംഗ്ലാദേശിന് ജയിച്ചേ തീരു; അഫ്ഗാനിസ്ഥാനുമായുള്ള പോരാട്ടം ഇന്ന്

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഈ മത്സരം ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. പത്താം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന് ആശ്വാസ ജയം മാത്രമാണ് പ്രതീക്ഷ. ലോകകപ്പില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ഇതിനോടകം പുറത്തായി കഴിഞ്ഞു. ഇതുവരെ കളിച്ച കളികളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചില്ല.

ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരുടെ ഫോമാവും ബംഗ്ലാദേശിന് കരുത്താവുക. ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രമേ ബംഗ്ലാദേശിന് സെമി പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കൂ. ആറ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി ബംഗ്ലാദേശ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം.

Top