ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

ഫ്ഗാനിസ്താനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരായ ലിറ്റന്‍ ദാസ് (16), തമിം ഇക്ബാല്‍ (36) എന്നിവരാണ് പുറത്തായത്. ഷക്കിബ് അല്‍ ഹസന്‍ (48), മുഷ്ഫിക്കുര്‍ റഹിം (25) എന്നിവരാണ് ക്രീസില്‍. മുജീബ് റഹ്മാനും, മുഹമ്മദ് നബിയുമാണ് ആദ്യ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 23 ല്‍ നില്‍ക്കെ ലിട്ടണ്‍ ദാസിനെ മുജീബ് ഉര്‍ റഹ്മാന്‍ പുറത്താക്കി. ദാസ് 17 പന്തില്‍ 16 റണ്‍സ് എടുത്തു. 53 പന്തില്‍ 36 റണ്‍സ് എടുത്ത തമീം ഇക്ബാലിനെ മുഹമ്മദ് നബി പുറത്താക്കി. ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹിം എന്നിവരാണ് ക്രീസില്‍.

കളിച്ച ആറു മത്സരങ്ങളും തോറ്റ അഫ്ഗാന്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പുറത്തായി കഴിഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റിലെ നിലനില്‍പ്പിന് ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ആറു മത്സരങ്ങളില്‍ രണ്ടു വിജയങ്ങളുമായി ബംഗ്ലാദേശ് ആറാം സ്ഥാനത്താണ്.

Top