കനത്ത മഴ; മംഗളൂരു- ബംഗളൂരു റൂട്ടിസുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

കാസര്‍ഗോഡ്: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വര്‍ധിച്ചതോടെ മംഗളൂരു- ബംഗളൂരു റൂട്ടിലുടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തു. ഇന്നും നാളെയുമാണ് ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്ഡബ്ല്യുആര്‍) ഇന്നും നാളെയുമുള്ള പകല്‍ ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. രാത്രി സമയങ്ങളില്‍ ട്രെയിനുകള്‍ സേലം, പാലക്കാട് വഴി സര്‍വീസ് നടത്താനാണ് തീരുമാനം.

സകലേഷ്പുര്‍- സുബ്രഹ്മണ്യ ഭാഗത്ത് തുടര്‍ച്ചയായി മഴ പെയ്യുന്നതും ഇതേ തുടര്‍ന്ന് മണ്ണും പാറകളും അയയുകയും ഇവ റയില്‍വേ പാളത്തില്‍ വീണു ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും എസ്.ഡബ്ല്യു.ആര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനു പുറമെ, സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കു മുകളില്‍ വീഴാന്‍ പാകത്തില്‍ കൂറ്റന്‍ പാറക്കെട്ടുകള്‍ ഈ ഭാഗങ്ങളില്‍ ഉള്ളതിനാല്‍ ഇവ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും റയില്‍വേ തുടങ്ങിയിട്ടുണ്ട്.

Top