ജോലി സമയത്ത് മാന്യമായ വസ്ത്രം ധരിക്കണം: ബെംഗളൂരു കോടതി

ബെംഗളൂരു: ജോലി സമയത്ത് തൊഴിലാളികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടെ ഉത്തരവ്.ജോലി സമയത്ത് സ്ത്രീകള്‍ സാരിയോ ചുരിദാറോ പോലുള്ളത് ധരിക്കണം.പുരുഷന്മാര്‍ കുര്‍ത്തയും പൈജാമയും അല്ലങ്കില്‍ ഷര്‍ട്ടും ട്രൗസറുമാണ് ധരിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ജീവനക്കാര്‍ മാന്യമായ ഡ്രസ് കോഡ് പാലിക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.നവംബര്‍ 11-നാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

തൊഴിലാളികള്‍ ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പറയുന്നുണ്ട്.2013-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവും ഈ സര്‍ക്കുലറില്‍ പ്രതിപാദിക്കുന്നു. അന്തസ്സിന് കോട്ടം വരാത്ത തരത്തിലുള്ള നല്ല വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥരും തൊഴിലാളികളും ധരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Top