നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ബംഗളൂരുവില്‍ വന്‍ അപകടം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ബംഗളൂരുവിലെ പുലുകേശി നഗറില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ ആണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top