യാത്രക്കാരുടെ സുരക്ഷക്കായി ബംഗളൂരു വിമാനത്താവളത്തില്‍ ഇനി മുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍

ബംഗളൂരു: മെറ്റല്‍ ഡിറ്റക്ടറുകളാണ് നിലവില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കാനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ പരിശോധനകള്‍ക്കായി ബോഡി സ്‌കാനറുകള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ ഒരുങ്ങിയിരിക്കുകയാണ് ബംഗളൂരു വിമാനത്താവളം.

ഏറ്റവും പ്രധാനപ്പെട്ടതും സുരക്ഷാ ഭീഷണികള്‍ ഉള്ളതുമായ വിമാനത്താവളങ്ങളില്‍ 2020 ഓടെ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാന്‍ ഉന്നത തലത്തില്‍ ധാരണയായിരുന്നു. ബംഗളൂരുവിന് പുറമെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അമൃത്സര്‍, ഹൈദരാബാദ്, ജമ്മു കശ്മീരിലെ മൂന്ന് വിമാനത്താവളങ്ങള്‍ എന്നിവയാണ് ഈ പട്ടികയിലുള്ളത്.

ജൂലൈ ഒന്നിന് ആരംഭിച്ച ബോഡി സ്‌കാനറുകളുടെ പരീക്ഷണ ഉപയോഗം അടുത്ത മൂന്ന് ആഴ്ചകള്‍ കൂടി തുടരുമെന്ന് വിമാനത്താവള വൃത്തങ്ങള്‍ വ്യക്തമാക്കി. മില്ലീമീറ്റര്‍ വേവ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കാനറുകള്‍ ഗര്‍ഭിണികള്‍ക്കും ശരീരത്തില്‍ പേസ്മേക്കറുകള്‍ ഘടിപ്പിച്ചവര്‍ക്കും യാതൊരു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കില്ല. 2020 ഓടെയാകും ബെംഗളൂരു വിമാനത്താവളത്തിലെ ബോഡി സ്‌കാനറുകള്‍ യാഥാര്‍ഥ്യമാവുക.

Top