ബംഗളൂരുവില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു; പൈലറ്റ് മരിച്ചു

ബംഗളുരു; ബംഗളൂരു യെമലൂരില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. മിറാഷ് 2000 പരിശീലന എയര്‍ക്രാഫ്റ്റ് വിമാനമാണ് ബംഗളുരു എച്.എ.എല്‍ വിമാനത്താവളത്തിന് സമീപത്ത് യെമലൂരില്‍ തകര്‍ന്ന് വീണത് .

പരിശീലന പറക്കലിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ വിമാനത്തില്‍ രണ്ട് പൈലറ്റുകള്‍ ഉണ്ടായിരുന്നു, ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ . അപകട കാരണം എന്തെന്ന് വ്യക്തമല്ല

Top