bangaloru one woman arrested police in kill animal

ബംഗളുരു: ബംഗളുരുവില്‍ എട്ട് പട്ടിക്കുട്ടികളെ കൊന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ കൃഷ്ണനഗര്‍ സ്വദേശിയായ പൊന്നമ്മയെയാണ് അറസ്റ്റ് ചെയ്തത്. തന്റെ വീടിന് സമീപം പെറ്റുകൂട്ടിയ പട്ടികളുടെ അമ്മയെ ഒരു പാഠം പഠിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊനമ്മയുടെ വിശദീകരണം. മൃഗങ്ങള്‍ക്കെതിരായ ക്രൂരതക്ക് ഇവര്‍ക്കെതിരെ കേസെടുത്തു.

മൃഗസംരക്ഷണ സംഘടനയായ സി.യു.പി.എയുടെ പരാതിയിലാണ് പൊനമ്മയെ അറസ്റ്റ് ചെയ്തത്. പട്ടിക്കുട്ടികളെ പൊന്നമ്മ വീടിനടുത്തുള്ള കല്ലിലിട്ട് തലക്കടിക്കുകയായിരുന്നു. അതില്‍ ഏഴ് കുഞ്ഞുങ്ങള്‍ ആദ്യം ചത്തു. ബാക്കിയുളള ഒന്ന് തൊട്ടടുത്ത ദിവസവും ചത്തു. ചത്ത പട്ടികുഞ്ഞുങ്ങളെ പൊന്നമ്മയുടെ അയല്‍വാസികള്‍ ചേര്‍ന്ന് കുഴിച്ചിടുകയും സംഭവം പോലീസിനെ അറിയിക്കുകയും ചെയ്തു.

പൊന്നമ്മക്കെതിരെ സോഷ്യല്‍മീഡിയയില്‍ മൃഗസ്‌നേഹികളുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. പൊന്നമ്മക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മൃഗങ്ങള്‍ക്കെതിരെയുളള കുറ്റകൃതൃങ്ങള്‍ നിസ്സാരമായി കാണരുതെന്നും അവര്‍ ആവശ്യമുന്നയിച്ചു. ഫ്‌ളൈറ്റ് ലഫ്റ്റനന്റിന്റെ ഭാര്യയാണ് പൊന്നമ്മ. മൃഗങ്ങള്‍ക്കെതിരെയുളള കുററകൃത്യം ശിക്ഷാ പരിധിയില്‍ വരുന്നതിനാല്‍ പൊന്നമ്മക്ക് തടവുശിക്ഷ ലഭിച്ചേക്കാം. തെരുവ്‌നായ ശല്യം മേഖലയില്‍ രൂക്ഷമാണ്. നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തില്‍ വ്യാപകമായി നായകളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മാണ്ഡ്യ ജില്ലയില്‍ നായകളെ കൊല്ലാന്‍ ആളുകളെ പണം കൊടുത്ത് നിയോഗിക്കുന്നുണ്ട്.

Top