പൊലിസ് ഇല്ലെന്ന് കരുതി നിയമലഘനം നടത്തേണ്ട; നോക്കാന്‍ ഒരാള്‍ ഉണ്ട്

താഗത നിയമലംഘനം കുറയ്ക്കാന്‍ പുതിയ പരിഷ്‌ക്കാരവുമായ് ബെംഗളൂരു ട്രാഫിക് പോലീസ്. വെള്ള ഷര്‍ട്ടും കാക്കി പാന്റ്‌സും ജാക്കറ്റും ധരിച്ചുള്ള ബൊമ്മകളെയാണ് ബെംഗളൂരു പൊലിസ് കൊണ്ടുവന്നിട്ടുള്ളത്. നിയമലംഘനം കുറയ്ക്കാന്‍ വേണ്ടിയാണ് ബൊമ്മകളെ നഗരത്തിന്റെ പല റോഡുകളിലായി വച്ചിട്ടുള്ളത്.

ജങ്ഷനുകളില്‍ പോലീസ് ഇല്ലെങ്കില്‍ പലരും നിയമം തെറ്റിക്കാറുണ്ടെന്നും അതിനാല്‍ പോലീസിന്റെ സാമീപ്യം ഉണ്ടെന്ന് യാത്രക്കാര്‍ക്ക് ബോധ്യമാകാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചീഫ് ഓഫ് ട്രാഫിക് രവി കാന്തെ ഗൗഡ പറഞ്ഞു.

ഈ പദ്ധതി വിജയിക്കുകയാണെങ്കില്‍ ഭാവിയില്‍ ബൊമ്മകളില്‍ ക്യാമറകള്‍ ഘടിപ്പിക്കാനും തീരുമാനമുണ്ട്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുപ്പതോളം പ്രതിമകളെയാണ് സ്ഥാപിച്ചിട്ടുള്ളത്. പിന്നീട് 174 ജങ്ഷനുകളിലായി ബൊമ്മകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Top