ബംഗളൂരു കലാപം, കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ

ബംഗളൂരു : ബംഗളൂരു കലാപക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ കോൺഗ്രസ്‌ നേതാവ്‌ അറസ്റ്റിൽ. റാക്കീബ്‌ സക്കീറിനെയാണ്‌ ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ച്‌ പിടികൂടിയത്‌. ബംഗളൂരു പൊലീസ്‌ യുഎപിഎ ചുമത്തിയ കേസ്‌ നിലവിൽ എൻഐഎയാണ്‌ അന്വേഷിക്കുന്നത്‌.

ആഗസ്ത്‌ 11നാണ്‌ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പേരിൽ ആൾക്കൂട്ടം ആക്രമണം നടത്തിയത്‌. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ അക്രമികൾ അറുപതോളം വാഹനങ്ങളും കത്തിച്ചു.

Top