ബംഗളൂരു അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പുലി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗളൂരു: ജനവാസ മേഖലയില്‍ പുലിയിറങ്ങി. ബെന്നാര്‍ഘട്ട മേഖലയിലെ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് പുലിയെ കണ്ടത്. ഇതിന് മുന്‍പും പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്. ബെന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിന്റെ സമീപത്താണ് ഈ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലെക്‌സ്, അതിനാല്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ് പുലിയെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

പുലിയെ പിടിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കെണി വച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ പുലിയെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

 

Top