ഐഎസ്എല്ലില്‍ ഇന്ന് ബംഗളൂരു എഫ്‌സി എടികെ മോഹന്‍ ബഗാനെ നേരിടും

മഡ്ഗാവ്: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കൊവിഡ് ബാധിതരുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരു ടീമിനും പരിശീലനം നടത്തിയിരുന്നില്ല. കൊവിഡ് കാരണം ഒഡിഷയുമായുള്ള എടികെ ബഗാന്റെ മത്സരം മാറ്റിവച്ചിരുന്നു.

ആദ്യപാദത്തില്‍ എടികെ ബഗാനും, ബിഎഫ്‌സിയും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമും മൂന്ന് ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഒന്‍പത് കളിയില്‍ 15 പോയിന്റുള്ള എടികെ ബഗാന്‍ അഞ്ചും 11 കളിയില്‍ 13 പോയിന്റുള്ള ബെംഗളൂരു ഏഴും സ്ഥാനത്താണ്. ഇരു ടീമും ആകെ ഏട്ട് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ബി എഫ് സി അഞ്ചിലും എടികെ ബഗാന്‍ രണ്ട് കളിയിലും ജയിച്ചു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.

Top