ഐപിഎല്ലിന്റെ ആദ്യമത്സരത്തിൽ മുംബൈയെ വീഴ്ത്തി ബാംഗ്ലൂർ

ചെന്നൈ: ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യമത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ടു വിക്കറ്റ് ജയം. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 160 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു.

27 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 48 റൺസ് എടുത്ത എ ബി ഡിവില്ലേഴ്സാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. അവസാന ഓവറിൽ ഡിവില്ലേഴ്‌സ് റൺ ഔട്ടായെങ്കിലും ഹർഷൽ പട്ടേൽ (4*)ടീമിനെ വിജയത്തിലേക്കെത്തിച്ചു.

അവസാന ഓവറിൽ വിജയത്തിന് രണ്ട് റൺസ് അകലെ റൺ ഔട്ടായാണ് ഡിവില്ലേഴ്‌സ്‌ മടങ്ങിയത്. മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും മാർകോ ജാൻസറും രണ്ടു വിക്കറ്റുകൾ വീഴ്ത്തി.

Top