കൊല്‍ക്കത്തയെ എട്ടുവിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10 കളികളില്‍ നിന്നും 14 പോയന്റുകള്‍ നേടി ബാംഗ്ലൂര്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് എടുത്തത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ബാംഗ്ലൂര്‍ ബൗളര്‍മാരാണ് കൊല്‍ക്കത്തയെ ഇത്രയും ചെറിയ സ്‌കോറിന് ഒതുക്കിയത്.

Top