മലയാളി വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളാക്കി മര്‍ദ്ദിച്ചു; ബംഗളൂരു പൊലീസിന്റെ അഴിഞ്ഞാട്ടം

ബംഗളുരു: മലയാളി സോഫ്റ്റ്‌വെയര്‍ വിദ്യാര്‍ത്ഥികളെ പാക്കിസ്ഥാനികളെന്ന് വിളിച്ച് ബംഗളുരു പൊലീസ്. കണ്ണൂര്‍ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനെയുമാണ് ഇവര്‍ ഇത്തരത്തില്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി പാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം.

ഇവര്‍ രാത്രി ഒരുമണിക്കു ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പൊഴാണ് ഈ ദുരനുഭവം ഉണ്ടായത്. പൊലീസിന്റെ കാടത്തം വിദ്യാര്‍ത്ഥികള്‍ വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണു സംഭവം പുറം ലോകമറിയുന്നത്. മുസ്ലീം വിദ്യാര്‍ത്ഥികളോടു നിങ്ങള്‍ പാകിസ്ഥാനിയാണോ എന്നായിരുന്നു പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരന്‍ ചോദിച്ചത്. രണ്ടു മണിക്കൂറോളം ഇവരെ ലാത്തികൊണ്ടു മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ സംഭവത്തില്‍ പൊലീസിന്റെ വാദം ഇങ്ങനെയാണ്. ‘തങ്ങള്‍ ഈയിടെ നഗരത്തില്‍ നിന്ന് തീവ്രവാദികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിരുന്നുട’. എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പൊലീസ് ഒരാളുടെ കൈയില്‍നിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയും പരിശോധിക്കുകയും ചെയ്തു. വാറന്റ് ഉണ്ടെങ്കില്‍ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കള്‍ പരിശോധിക്കാന്‍ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോള്‍ വാറന്റ് വേണമെങ്കില്‍ സ്റ്റേഷനില്‍ വരണമെന്നായിരുന്നു പൊലീസിന്റെ മറുപടി.

Top