bangal;cpi(m)- congress relation are countnouing

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഐഎമ്മുമായുള്ള സഹകരണം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

മമത ബാനര്‍ജി സര്‍ക്കാരിന് എതിരായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളിലേക്ക് സിപിഐ (എം)നേതാക്കളെ ക്ഷണിക്കുമെന്ന് പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആതിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം ലംഘിച്ചു കൊണ്ടല്ലെന്ന് ബംഗാളിലെ സിപിഐഎം നേതൃത്വം അവകാശപ്പെട്ടു.

ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി ചേര്‍ന്ന സിപിഐഎം സംസ്ഥാന സമിതിയില്‍ കോണ്‍ഗ്രസുമായി സഖ്യം തുടരാന്‍ തീരുമാനിച്ചു.

സമിതിയില്‍ പങ്കെടുത്ത 52 പേര്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് അനുകൂലിച്ചു. അഞ്ച് പേര്‍ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്ത് രംഗത്തു വന്നു

Top